നീലേശ്വരം: മയക്കുമരുന്നുവേട്ട ശക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ നീലേശ്വരം പൊലീസ് ഇൻസ്പെക്ടർ കെ. പ്രേംസദന്റെ നേതൃത്വത്തിൽ നെടുങ്കണ്ടയിൽ വാഹന പരിശോധനക്കിടെ എം.ഡി.എം.എയുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. പടന്നക്കാട് അനന്തംപള്ളയിലെ ലാലു എന്ന ഷിജുവിനെയാണ് എം.ഡി.എം.എയുമായി പൊലീസ് പിടികൂടിയത്. ഓട്ടോറിക്ഷയുടെ ഡാഷ്ബോർഡിൽ നിന്ന് സിഗരറ്റ് പാക്കറ്റിൽ സൂക്ഷിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തി. എസ്.ഐ കെ. ശ്രീജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി. ആനന്ദ കൃഷ്ണൻ, പി.കെ. ഗീരീശൻ, എം.വി. കുഞ്ഞബ്ദുല്ല, വിനോദ് കോടോത്ത്, പ്രദീപൻ കോതോളി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.