കർണാടക സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: വിസിറ്റിങ് വിസയിൽ സൗദി അറേബ്യയില്‍ എത്തിയ കർണാടക സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു. മംഗലാപുരം സ്വദേശിനിയായ ഹലീമ അഫ്രീന (23) ആണ് റിയാദിന് സമീപം അൽ ഖർജ് ദിലമിലെ ആശുപത്രിയിൽ മരിച്ചത്. പിതാവ് – അബ്ദുൽ കാദർ. മാതാവ് – ബീപാത്തുമ്മ.

ദിലത്തിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന പിതാവിന്റെ അടുത്തേക്ക് വിസിറ്റിങ് വിസയിൽ എത്തിയതാണ് ഹലീമ അഫ്രീന. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അൽ ഖർജ് കെ.എം.സി.സി വെൽഫെയർ വിംഗ് രംഗത്തുണ്ട്. മൃതദേഹം അൽ ഖർജ് മഖ്‍ബറയിൽ ഖബറടക്കും.

Leave a Reply

Your email address will not be published. Required fields are marked *