മനാമ: ബഹ്റൈനിലുണ്ടായ ബൈക്ക് അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. വെള്ളിയാഴ്ച സല്ലാഖിലായിരുന്നു അപകടം. ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ സല്ലാഖിലേക്കുള്ള ദിശയില്‍ യുവാവ് ഓടിച്ചിരുന്ന ബൈക്ക്, റോഡരികിലെ മെറ്റല്‍ ബാരിയറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 31 വയസുകാരനാണ് മരിച്ചത്. ഇയാള്‍ അമേരിക്കന്‍ പൗരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസും ആംബുലന്‍സ് സംഘവും ഉള്‍പ്പെടെ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.