പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതയായി

മസ്‍കത്ത്: പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതയായി. കോഴിക്കോട് കുറ്റ്യാടി തളീക്കരയിലെ കെ.വി ബഷീര്‍ (52) ആണ് റുവിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മസ്‍കത്ത് കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന കെ.വി ബഷീര്‍ ഒമാനില്‍ കോഫി ഷോപ്പ് നടത്തിവരികയായിരുന്നു.

ഭാര്യ – സഫീറ. മക്കള്‍ – മുഹമ്മദ് ഡാനിഷ്, ദില്‍ഷ ഫാത്തിമ, ഹംദാന്‍, മിന്‍സ സൈനബ്. മസ്‍കത്ത് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅ നമസ്‍കാരത്തിന് ശേഷം അമീറത്ത് ഖബര്‍ സ്ഥാനില്‍ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *