ഓടുന്ന കെഎസ്ആർടിസി ബസിന് മുന്നിൽ ബൈക്കിൽ യുവാക്കളുടെ അഭ്യാസ പ്രകടനം

കൊല്ലം: കൊല്ലത്ത് ഓടുന്ന കെഎസ്ആർടിസി ബസിന് മുന്നിൽ ബൈക്കിൽ യുവാക്കളുടെ അഭ്യാസ പ്രകടനം. ഹോൺ മുഴക്കിയിട്ടും ബസിന് സൈഡ് നൽകാതെയും കടന്ന് പോകാൻ അനുവദിക്കാതെയും യുവാക്കൾ ബൈക്കോടിക്കുകയുണ്ടായി. കൊല്ലം-പത്തനംതിട്ട ചെയിൻ സർവീസിന്റെ മുന്നിൽ നിന്നും എട്ട് കിലോമീറ്ററോളം ദൂരമാണ് യുവാക്കൾ ബൈക്ക് ഓടിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു സംഭവം നടക്കുന്നത്. രണ്ട് ബൈക്കിലായി അഞ്ച് പേരാണ് കെഎസ്ആർടിസിയെ കടത്തിവിടാതെ വാഹനമോടിച്ച് ഗതാഗത തടസം സൃഷ്ടിച്ചത്. സംഭവത്തിൽ ബസ് ജീവക്കാർ കെഎസ്ആർടിസി എൻഫോസ്മെന്റിന് പരാതി നൽകി. കൊല്ലം ആർടിഒക്കും പരാതി നൽകുമെന്നും ജീവനക്കാർ അറിയിച്ചു. യുവാക്കൾ ഗതാഗതം തടസപ്പെടുത്തിയതിനാൽ ബസ് വൈകിയാണ് പത്തനംതിട്ടയിൽ എത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *