സംസ്ഥാനത്ത് രണ്ട് തരം കെട്ടിട നികുതി

യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് കെട്ടിടങ്ങൾക്ക് കുത്തനെ വർധിപ്പിച്ച നികുതിയിൽ ഏറ്റവും കുറഞ്ഞ സ്ലാബ് മാത്രമേ ഈടാക്കാവൂ. 40 ശതമാനം പഞ്ചായത്തുകളും ഭരിക്കുന്നത് യുഡിഎഫാണ്. ഇതോടെ എൽ.ഡി.എഫ്, യു.ഡി.എഫ് പഞ്ചായത്തുകളിൽ രണ്ട് തരം നികുതിയാണ്.മൂന്ന് തരം സ്ലാബുകളാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഏറ്റവും കുറഞ്ഞതും കൂടിയതുമായ അടിസ്ഥാന നിരക്കുകൾ നിശ്ചയിക്കാം.

വികസനമുൾപ്പെടെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ തരംതിരിച്ചാണ് കെട്ടിടനികുതി കണക്കാക്കുന്നത്. പുതിയ റോഡ് വികസനം നടന്ന സ്ഥലങ്ങളിലും പുതിയ വാണിജ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ വന്ന സ്ഥലങ്ങളിലുമാണ് ഉയർന്ന സ്ലാബ് വരിക. ദേശീയപാതയ്ക്കും പ്രധാന ജംക്‌ഷനുകൾക്കും സമീപവും നികുതി വർധിക്കും.തദ്ദേശ ഭരണസമിതി സ്ലാബ് ശരിയാക്കി പത്രപരസ്യം നൽകും. കെട്ടിട ഉടമകൾക്ക് 30 ദിവസത്തിനകം എതിർപ്പുകൾ ഫയൽ ചെയ്യാം. 2011ലാണ് സർക്കാർ അവസാനമായി വാർഷിക കെട്ടിട നികുതിയുടെ അടിസ്ഥാന നിരക്ക് പരിഷ്കരിച്ചത്. അടിസ്ഥാന നിരക്ക് ഇപ്പോൾ അന്നത്തെ നിരക്കിന്റെ ഇരട്ടി വർധിപ്പിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *