മിന്നല്‍ പരിശോധന; കുമളി ചെക്ക് പോസ്റ്റിലെ വൈദ്യുതി മീറ്ററില്‍ ഒളിപ്പിച്ച നിലയിൽ പണം

നെടുങ്കണ്ടം: വിജലിന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ കുമളി മോട്ടോര്‍ വാഹനം, മൃഗസംരക്ഷണം എന്നി വകുപ്പുകളുടെ ചെക്ക് പോസ്റ്റുകളില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം കണ്ടെത്തി. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കുമളി ചെക്ക് പോസ്റ്റിലെ ബില്‍ഡിങ്ങിനു പുറകിലുള്ള വൈദ്യുത മീറ്ററില്‍ നിന്ന് 2100 രൂപയും മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ഇന്റര്‍ ടെസ്റ്റ് ചെക്ക് പോസ്റ്റില്‍ കണക്കില്‍ പെടാത്ത 305 രൂപയും കണ്ടെത്തി്യത്.

മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റ്, മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റ് എന്നിവിടങ്ങളില്‍ ഇടുക്കി വിജിലന്‍സ് യൂണിറ്റാണ് മിന്നല്‍ പരിശോധന നടത്തിയത്. തമിഴ്‌നാട്ടില്‍ നിന്നും കന്നുകാലികളുമായി എത്തുന്ന വാഹനങ്ങളില്‍ നിന്നും ചെക്ക് പോസ്റ്റ് ജീവനക്കാര്‍ വന്‍ തോതില്‍ പണപ്പിരിവു നടത്തുന്നു എന്ന രഹസ്യ വിവരം വിജിലന്‍സിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം വിജിലന്‍സ് എസ്. പി ശ്രീ. വി.ജി വിനോദ്കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഇടുക്കി യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാത്രിയില്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കുമളി ചെക്ക് പോസ്റ്റുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്.

മാര്‍ച്ച് അവസാന വാരത്തില്‍ തിരുവനന്തപുരത്ത് വിജിലൻസ് പരിശോധനക്കിടെ അഴിമതിക്കേസിൽ പ്രതിയായ ഡിവൈ.എസ്പി മുങ്ങിയിരുന്നു. അഴിമതിക്കേസ് അട്ടിമറിക്കാൻ 50,000 പ്രതിയിൽ നിന്നും ഡിവൈഎസ്പി കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനേ തുടര്‍ന്നായിരുന്നു റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്പെഷ്യൽ ഡിവൈഎസ്പിയാണ് വേലായുധൻ. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറി നാരായണനിൽ നിന്നാണ് പണം വാങ്ങിയത്. നാരായണനെതിരെയുണ്ടായിരുന്ന സ്വത്ത് കേസ് അവസാനിപ്പിക്കാനായി 50,000 രൂപയാണ് കൈക്കൂലി വാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *