ദില്ലി: കലാപം നടക്കുന്ന മണിപ്പൂരില്‍ അക്രമികള്‍ക്കെതിരെ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിട്ട് ഗവർണർ. സംഘർഷം അമർച്ച ചെയ്യാന്‍ ആവശ്യമെങ്കില്‍ അക്രമികള്‍ക്കെതിരെ വെടിവെക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് ഭൂരിപക്ഷമായ മൈതേയ് വിഭാഗങ്ങള്‍ക്ക് എസ്ടി പദവി നല്‍കുന്നതിനെതിരായ പ്രതിഷേധം കലാപത്തിന് വഴിമാറിയതോടെ മേഖലയില്‍ കൂടുതല്‍ സൈന്യത്തെയും നിയോഗിക്കുകയുണ്ടായി. വ്യോമസേന വിമാനത്തില്‍ ദ്രുത കർമസേനയേയും എത്തിച്ചു. എട്ട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി എൻ ബിരെൻ സിംഗുമായി ചർച്ച നടത്തി.
You are Here
- Home
- മണിപ്പൂർ കലാപം; ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിട്ട് ഗവർണർ