പന്തളം: പന്തളം കൊട്ടാരം വലിയ തമ്പുരാൻ കുളനട കൈപ്പുഴ മംഗള വിലാസം കൊട്ടാരത്തിൽ മകയിരം നാൾ രാഘവ വർമ രാജ (90) തിരുവനന്തപുരത്ത് പെരുന്താന്നിയിലുള്ള മകളുടെ വീട്ടിൽ അന്തരിച്ചു. കൈപ്പുഴ മംഗളവിലാസം കൊട്ടാരത്തിൽ പരേതയായ അശ്വതിനാൾ തന്വംഗി തമ്പുരാട്ടിയുടേയും ഇരവി നമ്പൂതിരിപ്പാടിന്റേയും മകനാണ്. മധ്യപ്രദേശ് വൈദ്യുതി ബോർഡിൽ ഡിവിഷണൽ അക്കൗണ്ടന്റായിരുന്നു.
രാജപ്രതിനിധിയായി തിരുവാഭരണ ഘോഷയാത്രയെ നയിച്ചിട്ടുണ്ട്. മുൻ വലിയ തമ്പുരാന്റെ നിര്യാണത്തെത്തുടർന്ന് 2022 ജൂൺ 29നാണ് വലിയതമ്പുരാനായി ചുമതലയേറ്റത്. പന്തളം കൊട്ടാരം നിർവാഹക സംഘത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം വെള്ളിയാഴ്ച 12.30ന് തിരുവനന്തപുരം ശാന്തി കവാടത്തിൽ.