ചാരുംമൂട്: രണ്ടു കിലോ കഞ്ചാവുമായി ഒഡീഷാ സ്വദേശി അറസ്‌റ്റില്‍. ഒഡീഷാ മോഹന പിണ്ടിക സ്വദേശി സാനിയ നായിക്കാ(26)ണ് അറസ്‌റ്റിലായത്.ചൊവ്വാഴ്‌ച രാത്രി മാങ്കാംകുഴിയില്‍ വാഹന പരിശോധനയ്‌ക്കിടെയാണ് പ്രതി പിടിയിലായത്. നൂറനാട് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ അഖിലിന്റെ നേതൃത്വത്തില്‍ അസി.എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ പ്രശാന്ത്.പി.ആര്‍, പ്രിവന്റ്‌റീവ് ഓഫീസര്‍മാരായ ഗോപകുമാര്‍, സുരേഷ്‌കുമാര്‍, സി.ഇ.ഒമാരായ അനു, പ്രകാശ്, അരുണ്‍, റഫീഖ്, പ്രവീണ്‍ എന്നിവരാണ് പരിശോധന നടത്തിയത്. ചാരുംമൂട് ഭാഗത്തെ മൊത്ത വിതരണക്കാര്‍ക്കാണ് കഞ്ചാവ് എത്തിച്ചതെന്ന് എക്‌സൈസ് പറഞ്ഞു.
You are Here
- Home
- രണ്ടു കിലോ കഞ്ചാവുമായി ഒഡീഷാ സ്വദേശി അറസ്‌റ്റില്‍