തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണത്തിന് റെക്കോർഡ് വില. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ റെക്കോർഡ് കുറിച്ചത്. ഇന്ന് ഒരുപവൻ സ്വർണത്തിന്റെ വില 45,600 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് ഉയര്‍ന്നത്. 5700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. കഴിഞ്ഞ മാസം 14ന് സ്വര്‍ണവില പുതിയ ഉയരത്തില്‍ എത്തിയ ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസമായി ആയിരത്തിലധികം രൂപയാണ് ഉയര്‍ന്നത്.
You are Here
- Home
- സംസ്ഥാനത്ത് സ്വർണത്തിന് റെക്കോർഡ് വില