വീണ്ടും വൻ എംഡിഎംഎ വേട്ട; ദമ്പതികളടക്കം നാല് പേർ പിടിയിൽ

സുൽത്താൻബത്തേരി: വയനാട് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും , ബത്തേരി എസ്.ഐ സി.എം സാബുവും സംഘവും മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനക്കിടെ മാരകമായ മയക്കുമരുന്നുമായി കാറിൽ വരികയായിരുന്ന ദമ്പതികളടക്കമുള്ള നാല് പേരെ പിടികൂടി. കോഴിക്കോട് സ്വദേശികളായ നല്ലളം കെ.ജെ.കെ വീട്ടിൽ ഫിറോസ് ഖാൻ (31), പാറപ്പുറം അരക്കിണർ മിഥുൻ നിവാസ് പി.കെ യൂസഫലി (26), ഇയാളുടെ ഭാര്യ മാന്തോട്ടം വടക്കൻകണ്ടി ആയിഷ നിഹാല ( 22), കണ്ണൂർ കക്കാട് പറയിലകത്ത് പി നദീർ (26) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ബംഗളൂരുവിൽ നിന്നും കോഴിക്കോട് ഭാഗത്ത് വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്ന 156 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. കാറിൻ്റെ മുകൾഭാഗത്തായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. മയക്കുമരുന്ന് ചില്ലറ വിൽപ്പനക്കായി ഉപയോഗിക്കുന്ന ത്രാസും, കവറുകളും, മറ്റ് ഉപകരണങ്ങളും സംഘത്തിൽ നിന്നും പിടികൂടി. എ എസ് ഐ കെ.ടി മാത്യു, സി പി ഒ മാരായ മുരളീധരൻ, അനിൽകുമാർ, വുമൺ സി പി ഒ ഫൗസിയ, സജ്ന, ഡ്രൈവർ എസ് സി പി ഒ സന്തോഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. സംഘം സഞ്ചരിച്ച കെ എൽ 57 ടി 3475 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *