തൃശൂർ: വയറിളക്കം ബാധിച്ച് 13 വയസ്സുകാരൻ മരിച്ചു. തൃശൂർ കൊട്ടാരത്ത് വീട്ടിൽ അനസിന്റെ മകൻ ഹമദാൻ ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. മരണം ഭക്ഷ്യ വിഷബാധ മൂലമെന്ന് സംശയമുള്ളതായി കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉല്ലാസയാത്ര നടത്തിയ കുടുംബം പലയിടത്ത് നിന്നും ഭക്ഷണം കഴിച്ചിരുന്നു. പോസ്റ്റുമോർട്ടം തൃശൂർ മെഡിക്കല്‍ കോളേജിൽ നടക്കും.