മണിപ്പൂരില്‍ സംഘർഷം കനക്കുന്നു

ഇംഫാൽ: മ​ണി​പ്പൂ​രി​ൽ ഭൂ​രി​പ​ക്ഷം വ​രു​ന്ന മെ​യ്തേ​യി സ​മു​ദാ​യ​ത്തെ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തിന് പട്ടികവർഗ പദവിക്ക് നൽകിയതിനെ ചൊല്ലി പ്രതിഷേധം ശക്തമായ മണിപ്പൂരില്‍ സംഘർഷം കനക്കുന്നു. സംഘർഷം രൂക്ഷമായ പ്രദേശങ്ങളില്‍ സൈന്യത്തെയും അസം റൈഫിള്‍സിനെയും വിന്യസിച്ചതായി മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് അറിയിക്കുകയുണ്ടായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു.

എന്നാൽ അതേസമയം മണിപ്പൂർ സംഘർഷത്തിൽ മരണം ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബീരേൻ സിങ് റിപ്പോർട്ട് ചെയ്തു. അക്രമത്തിൽ മരണവും നാശനഷ്ടവും ഉണ്ടായിട്ടുയെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ തെറ്റിദ്ധാരണയാണ് സംഘർഷങ്ങൾക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മെ​യ്തേ​യി വിഭാഗക്കാരെ ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് സംസ്ഥാനത്ത് സംഘര്‍ഷം ഉടലെടുത്തത്. ഒരാഴ്ചയായിട്ടും പ്രതിഷേധത്തെ അണയ്ക്കാൻ സർക്കാരിനായിട്ടില്ല.

കലാപം രൂക്ഷമായതോടെ സംഘർഷബാധിത പ്രദേശങ്ങളില്‍ സൈന്യവും അസം റൈഫിൾസും ചേർന്നു ഫ്ലാഗ് മാർച്ച് നടത്തി. മണിപ്പൂരിലെ സംഘർഷം പരിഹരിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ബോക്സിംങ് ഇതിഹാസം മേരി കോം രംഗത്ത് വന്നിരുന്നു. ‘എന്റെ സംസ്ഥാനമായ മണിപ്പൂർ കത്തുകയാണ്, ദയവായി സഹായിക്കൂ’ വെന്ന് മണിപ്പൂരിലെ സംഘർഷത്തിന്‍റെ ചിത്രങ്ങളടക്കം ട്വീറ്റ് ചെയ്ത് മേരി കോം അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ തുടങ്ങിയവരെ ടാഗ് ചെയ്താണ് മേരി കോമിന്‍റെ ട്വീറ്റ്.

Leave a Reply

Your email address will not be published. Required fields are marked *