ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. മണ്ണാർക്കാട് കാഞ്ഞിരംപുഴ പാമ്പൻതോട് കോളനിയിലെ ദിവ്യയാണ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ജീപ്പിൽ പ്രസവിച്ചത്. ഇന്നാണ് ദിവ്യക്ക് സ്കാനിം​ഗ് നടത്തിയത്. റിപ്പോർട്ട് പരിശോധിച്ച ഡോക്ടർ അടുത്ത ബുധനാഴ്ച വരാനാണ് പറഞ്ഞത്. എന്നാൽ തിരിച്ച് കോളനിയിൽ എത്തിയപ്പോൾ പ്രസവവേദന അനുഭവപ്പെട്ടു. ഉടൻ ജീപ്പ് വിളിച്ച് ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു. അമ്മയേയും കുഞ്ഞിനെയും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *