ആലപ്പുഴ: ആലപ്പുഴ ദേശീയപാതയില്‍ വാഹനാപകടത്തിൽ ഒരാള്‍ക്ക് പരിക്ക്. ലോറികള്‍ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു ലോറിയുടെ ഡ്രൈവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 1.30 ന് കെ എസ്ഡിപിക്ക് മുൻപിലാണ് അപകടം. ദേശീയ പാതയില്‍ ആലപ്പുഴ ഭാഗത്തേക്ക് പോയ ടിപ്പറിന് പിന്നില്‍ ചരക്കു ലോറി ഇടിക്കുകയായിരുന്നു.
ടിപ്പറിന്റെ ടയർ പഞ്ചറായതിനെ തുടര്‍ന്ന് റോഡ് സൈഡിലേക്ക് ഒതുക്കുന്നതിനിടെയാണ് അപകടം. പിന്നാലെയെത്തിയ ചരക്കു ലോറി ടിപ്പറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ചരക്കു ലോറിയുടെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. ഡ്രൈവറെ ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മണ്ണഞ്ചേരി പൊലീസെത്തി ഗതാഗതം വഴിതിരിച്ചുവിട്ടു. വടക്കോട്ട് എറണാകുളം ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ കനാല്‍, മണ്ണഞ്ചേരി റോഡിലൂടെ തിരിച്ചുവിട്ടു. റോഡിനു നടുവില്‍ കിടന്ന ചരക്കു ലോറി ക്രൈയിന്‍ ഉപയോഗിച്ച് നീക്കി ഗതാഗതം സുഗമമാക്കി.