ദില്ലി: ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ സന്ദർശിക്കാനായി സമര പന്തലിൽ പി ടി ഉഷയെത്തി. ഗുസ്തിതാരങ്ങളുടെ സമരം നീണ്ടുപോവുന്നതിനിടെയാണ് പിടി ഉഷ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ, താരങ്ങൾക്കെതിരെയായിരുന്നു പിടി ഉഷയുടെ നിലപാട്. അതിനിടെ, സമരക്കാരോട് സംസാരിച്ച് പുറത്തിറങ്ങിയ പിടി ഉഷ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. പന്തലിൽ നിന്ന് പുറത്ത് പോവുന്നതിനിടെ പിടി ഉഷയുടെ വാഹനം വിമുക്തഭടൻ തടഞ്ഞു. സമരം ചെയ്യുന്നവരിലൊരാളായിരുന്നു വിമുക്ത ഭടൻ.
You are Here
- Home
- സമര പന്തലിലെത്തിയ പി ടി ഉഷയെ തടഞ്ഞ് വിമുക്തഭടൻ