കോഴിക്കോട്: പുതുപ്പാടി ഒടുങ്ങാക്കാട് പള്ളിക്ക് സമീപം വാഹനാപകടത്തിൽ പരിക്കേറ്റ മണൽവയൽ സ്വദേശി മരിച്ചു. ടിപ്പറിന് പിന്നിൽ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. മണൽവയൽ തെക്കേൽ തോമസ് ജേക്കബ് ആണ് മരിച്ചത്. പുലർച്ചെ 1.30ന് ആയിരുന്നു മരണം. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. കുഞ്ഞുമോൻ സഞ്ചരിച്ച ബൈക്ക് ടിപ്പറിന് പിന്നിൽ ഇടിക്കുകയായിരുന്നു.