താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി നിര്യാതനായി

റിയാദ്: മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ ഉംലജിൽ നിര്യാതനായി. മലപ്പുറം വാറങ്കോട് സ്വദേശി ഇടവഴിക്കൽ അബ്ദുൽ ജലീൽ (47) ആണ് മരിച്ചത്. ദുബൈയിൽ ഗൾഫ് റോക്ക് എൻജിനീയറിങ് കമ്പനിയിൽ സൈറ്റ് സൂപ്പർവൈസറായ അബ്ദുൽ ജലീൽ ജോലിയുടെ ഭാഗമായി കഴിഞ്ഞ വർഷമാണ് സൗദിയിൽ എത്തിയത്.

വെള്ളിയാഴ്ച ജുമുഅ നമസ്‍കാരത്തിന് ശേഷം താമസ സ്ഥലത്ത് ഉറങ്ങുന്നതിനിടയിൽ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് വിവരം. പരേതനായ ഇടവഴിക്കൽ അബൂബക്കർ ആണ് പിതാവ്. മാതാവ് – ആയിഷക്കുട്ടി പട്ടർകടവൻ. ഭാര്യ – ഷമീന ഇറയത്ത്. മക്കൾ – ആയിഷ റിദ, റൈഹാൻ, റാജി ഫാത്തിമ. സഹോദരങ്ങൾ – ഖമറുദ്ദീൻ, ഫാത്തിമ സുഹ്റ, മുംതാസ്, ഹാജിറ. ഉംലജ് ആശുപത്രിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി സൗദി അറേബ്യയിൽ തന്നെ ഖബറടക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടികൾ പൂർത്തിയാക്കാൻ ഉംലജിലെ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *