കോഴിക്കോട് സ്വദേശിയായ യുവാവ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

മസ്‍കത്ത്: കോഴിക്കോട് സ്വദേശിയായ യുവാവ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. പേരാമ്പ്ര സ്വദേശിയായ കിഴക്കുപുറത്തു ഷമീര്‍ (41) ആണ് മരിച്ചത്. ഇബ്രിയില്‍ മോഡേണ്‍ കിച്ചന്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. മസ്‍കത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഷമീര്‍. പിതാവ് – അഹമ്മദ്. മാതാവ് – ഖദീജ. ഭാര്യ – സഫീന. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *