മുഹമ്മദ് ഫൈസലിനെതിരായ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതിലേക്ക് മാറ്റി

ദില്ലി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി 12ലേക്ക് മാറ്റുകയുണ്ടായി. ഫൈസലിനെതിരായ വിധി സ്റ്റേ ചെയ്തതിന് എതിരെ ലക്ഷദ്വീപ് ഭരണകൂടമാണ് ഹർജി നൽകിയിരിക്കുന്നത് .

2009ൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് എംപി ഉൾപ്പെടെ നാല് പ്രതികളെ 10 വർഷം തടവിനും 1 ലക്ഷം രൂപ പിഴയൊടുക്കാനും കവരത്തി ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ഈ കേസിൻ്റെ അടിസ്ഥാനത്തിലാണ് എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയ നടപടിയുണ്ടായത്.

 

 

Leave a Reply

Your email address will not be published. Required fields are marked *