കുന്നംകുളം: തൃശൂര്‍ കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞ് വൻ അപകടം. അപകടത്തില്‍ മൂന്ന് പേർ പേർ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. അർദ്ധരാത്രി ഒരു മണിയോടെയാണ് ചൊവ്വന്നൂർ എസ് ബി ഐ ബാങ്കിന് സമീപത്ത് നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞ് അപകടമുണ്ടായത്. ആംബുലൻസ് ഡ്രൈവർ അടക്കം ആറുപേരായിരുന്നു വാനിൽ ഉണ്ടായിരുന്നത്.
ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസ്സം നേരിട്ട ഫെമിന എന്ന യുവതിയുമായി കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് വന്നിരുന്ന അൽ അമീൻ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്.