ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് കൃഷി

 

തൃശൂര്‍ : ജില്ലയിലെ കൊടുങ്ങല്ലൂർ, എറിയാടിലെ ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി എക്‌സൈസ് സംഘം. കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ എംഷാംനാഥിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് എരുമക്കോറയില്‍ നിന്നും 220 ചെടികളാണ് കണ്ടെത്തിയത്. മേഖലയില്‍ മയക്കുമരുന്ന് വിപണനം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ഒരാഴ്‌ച മുൻപ് ഇതേ പ്രദേശത്ത് നിന്നും സമാനമായ രീതിയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയിരുന്നു സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പ്രതികളെ കണ്ടെത്തുന്നതിനായി മൊബൈല്‍ ടവര്‍ ലോക്കേഷന്‍ അടക്കം പരിശോധിക്കുമെന്ന് എക്‌സൈസ് അറിയിച്ചു പ്രിവന്‍റീവ് ഓഫിസർ പിവി ബെന്നി സിവിൽ എക്‌സൈസ് ഓഫിസർമാരായ എസ് അഫ്‌സൽ എഎസ് രിഹാസ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *