ഡൽഹി: ഡൽഹി മദ്യനയക്കേസിലെ അനുബന്ധ കുറ്റപത്രത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എഎപി എംപി രാഘവ് ചദ്ദയുടെ പേരും ഉൾപ്പെടുത്തി. കുറ്റപത്രം അനുസരിച്ച്, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ പഞ്ചാബ് സർക്കാരിന്റെ എസിഎസ് ഫിനാൻസ്, എക്സൈസ് കമ്മീഷണർ, മറ്റുള്ളവരുമായി ഛദ്ദ കൂടിക്കാഴ്ച നടത്തി, അവിടെ വിജയ് നായരും ഉണ്ടായിരുന്നു എന്നുംപറയുന്നു . കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.