പാറ്റ്ന: സംസ്ഥാനത്ത് 1.78 ലക്ഷം അധ്യാപകരെ നിയമിക്കാനുള്ള നിർദേശത്തിന് ബീഹാർ മന്ത്രിസഭ അംഗീകാരം നൽകി. പ്രൈമറിയിൽ 85,477 ഉം, മിഡിൽ ക്ലാസുകളിൽ 1,745 ഉം, ഹൈസ്കൂളിൽ 90,804 ഉം അധ്യാപകരെയാണ് നിയമിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നൽകിയത്. ബിഹാർ പബ്ലിക് സർവീസ് കമ്മീഷനാണ് നിയമനം നടത്തുന്നത്.
വിവിധ ക്ലാസുകളിലേക്ക് 1.78 ലക്ഷം അധ്യാപകരെ റിക്രൂട്ട് ചെയ്യാനുള്ള നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതായി അഡീഷണൽ ചീഫ് സെക്രട്ടറി എസ്. സിദ്ധാർഥ പറഞ്ഞു. മുഴുവൻ നിയമനവും ഈ വർഷാവസാനത്തോടെ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.