കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി യുവാവിനെ ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇതേ ഹോട്ടലിലെ ജീവനക്കാരന്‍ തന്നെയായിരുന്ന ഇയാള്‍ പൂളില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതാക്കാന്‍ ശരീരം ഭാരമുള്ള ഒരു വസ്‍തുവുമായി ഇയാള്‍ ബന്ധിപ്പിച്ച ശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് കണ്ടെത്തിയിട്ടുണ്ട്.
മരിച്ചയാള്‍ ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെയുള്ള വിശദമായ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. മരണ വിവരം അറിഞ്ഞപ്പോള്‍ തന്നെ ഹോട്ടല്‍ ജീവനക്കാര്‍ അധികൃതരെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ശാസ്‍ത്രീയ പരിശോധനകള്‍ക്കായി പിന്നീട് ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.