ആലപ്പുഴ: 2023 ട്രോളിംഗ് നിരോധന കാലയളവിലേക്ക് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് കടൽ രക്ഷാപ്രവർത്തനങ്ങൾക്ക് ആറ് ലൈഫ് ഗാർഡുകളെ താൽക്കാലിക അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നു. 20 നും 45 നും ഇടയിൽ പ്രായമുള്ള നീന്തൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം. മുൻ പരിചയം ഉള്ളവർക്കും ഗോവയിലെ എൻ.ഐ. ഡബ്ല്യു.എസിൽ നിന്നുള്ള പരിശീലനം ലഭിച്ചവർക്കും മുൻഗണന ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 12. നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ അയക്കാവുന്നതാണ്. വിലാസം: ഓഫീസ് ഓഫ് അസിസ്റ്റൻറ് ഡയറക്ടർ, ഓഫ് ഫിഷസറീസ്, ഫിഷറീസ് സ്റ്റേഷൻ തോട്ടപ്പള്ളി, ഹാർബർ റോഡ് തോട്ടപ്പള്ളി, ആലപ്പുഴ 688561. ഫോൺ: 9567964462, ഇമെയിൽ: adfthottappally@gmail.com
You are Here
- Home
- ലൈഫ് ഗാർഡ്: അപേക്ഷ ക്ഷണിച്ചു