ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ നടപടിയുമായി ഓസ്‌ട്രേലിയ. കൗമാരപ്രായക്കാര്‍ക്കിടയില്‍ ഇസിഗരറ്റുകളുടെ ഉപയോഗം ഗണ്യമായി വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വരുംതലമുറ പുകയില ഉപഭോഗത്തിന് അടിമകളാകുന്നുവെന്നും കൗമാരക്കാരെയാണ് ഇവ ലക്ഷ്യമിടുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ നടപടി. ഉയോഗിക്കാവുന്ന ഡിസ്‌പോസിബിള്‍ വേപ്പുകള്‍ നിരോധിക്കാനും അവയുടെ ഇറക്കുമതി നിര്‍ത്താനുമാണ് തീരുമാനം. ഒരു ദശാബ്ദത്തിനുള്ളില്‍ രാജ്യത്തെ ഏറ്റവും വലിയ പുകവലി വിരുദ്ധ പരിഷ്‌കാരങ്ങളാണ് ഓസ്‌ട്രേലിയ നടപ്പാക്കുന്നത്.