വൻ ലഹരിമരുന്ന് വേട്ട

 

കോട്ടയം: കോട്ടയത്ത് വൻ മയക്കുമരുന്ന് വേട്ട. മാരക ലഹരി മരുന്നുകളുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം മേഖലകളിൽ വിൽപ്പന നടത്തുന്നതിനായി ബാംഗളൂരുവിൽ നിന്നും അന്തർ സംസ്ഥാന ബസിൽ കടത്തിക്കൊണ്ട് വന്ന 77 ഗ്രാം എംഡിഎംഎ , 0.3 ഗ്രാം എൽഎസ്ഡി സ്റ്റാമ്പ് എന്നിവ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. എരുമേലി സ്വദേശികളായ അഷ്‌കർ അഷ്‌റഫ്, അൻവർഷാ എൻ എൻ, അഫ്‌സൽ അലിയാർ എന്നിവരെ കോട്ടയം എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *