മലപ്പുറം: വന്ദേഭാരത് ട്രെയിനിന് നേരെ ഇന്നലെ കല്ലേറുണ്ടായത് തിരുന്നാവായക്ക് സമീപത്തു വെച്ചല്ലെന്ന് പൊലീസ് നിഗമനം. തിരൂർ എത്തും മുന്നേയാണ് കല്ലേറ് ഉണ്ടായതെന്നാണ് പൊലീസ് പറയുന്നു. തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടിഎന്ന സ്ഥലത്തിനു സമീപത്ത് വച്ചായിരിക്കും കല്ലേറുണ്ടായതെന്നാണ് പൊലീസ് നിഗമനം. തിരുന്നാവായക്ക് സമീപത്തു വെച്ചാണ് കല്ലേറ് ഉണ്ടായതെന്നായിരുന്നു ആദ്യം കരുതിയത്. സി സി ടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത് എന്നത് അന്വേഷണത്തിന് തടസമാണ്. സംഭവത്തിൽ തിരൂർ പൊലീസും റെയിൽവേ പൊലീസും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ അഞ്ചു മണിയോടെയാണ് കാസർകോട് നിന്നും വരുന്ന ട്രെയിന് നേരെ കല്ലേറുണ്ടായത്. ട്രെയിനിനു സുരക്ഷ വർധിപ്പിക്കുമെന്ന് പിന്നാലെ റെയിൽവേ അറിയിച്ചിരുന്നു.