തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ അടുത്ത 3 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നൽ,കാറ്റോട്( 40-50 kmph) കൂടിയ മഴക്ക് സാധ്യത.തുടർന്നുള്ള ദിവസങ്ങളിൽ മഴ ദുർബലമാകൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് ( മെയ് 2)അതി ശക്തമായ മഴക്കും ഇന്നും നാളെയും (മെയ് 2& 3) ശക്തമായ മഴക്കും സാധ്യതയുണ്ട്.മെയ് 6 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്.. തുടർന്നുള്ള 48 മണിക്കൂറിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, എറണാകുളം, ഇടുക്കി, ത്രിശൂർ ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പുള്ളത്.തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,കോട്ടയം,പാലക്കാട്,മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സ്യതൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.02-05-2023 മുതൽ 03-05-2023 വരെ കേരള – ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രതാ നിർദേശം
02-05-2023 മുതൽ 03-05-2023 വരെ: തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കമോറിൻ പ്രദേശം, ശ്രീലങ്കൻ തീരത്തെ തെക്ക് പടിഞ്ഞാറൻ ഉൾക്കടൽ, അതിനോട് ചേർന്നുള്ള മധ്യ – പടിഞ്ഞാറൻ ഉൾക്കടൽ & തെക്കൻ ആന്ധ്രാപ്രദേശ് തീരം, മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു