ചെങ്ങന്നൂർ: കോളജ് വിദ്യാർഥി ചെങ്ങന്നൂർ പൂമലച്ചാലിൽ മുങ്ങിമരിച്ചു. പ്രൊവിഡൻസ് എൻജിനിയറിംഗ് കോളേജിലെ രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയും എരുമേലി സ്വദേശിയുമായ അജിത്ത് (20) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് നാലിന് കോളജിന്റെ തെക്കുവശത്തുള്ള പൂമലച്ചാലിൽ സഹപാഠികളുമൊത്ത് എത്തിയതായിരുന്നു അജിത്ത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളത്തിലിറങ്ങിയ വേളയിൽ മുങ്ങിത്താഴുകയായിരുന്നു. പ്രദേശവാസികൾ ചേർന്ന് ഉടൻ തന്നെ അജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.