ബെയ്ജിംഗ്: ചൈനയില്‍ കെമിക്കല്‍ പ്ലാന്റില്‍ സ്ഫോടനം. അപകടത്തിൽ അഞ്ച് പേര് കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. ഒരാളെ കാണാതായി. ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലെ ലിയോചെംഗിലെ കെമിക്കൽ ഹൈഡ്രജൻ പെറോക്സൈഡ് ഉൽപ്പാദന മേഖലയിലാണ് അപകടമുണ്ടായത്.
സംഭവത്തിന്റെ കാരണം ഇപ്പോഴും അറിഞ്ഞിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, തിങ്കളാഴ്ച ഉച്ചയോടെ തീ അണച്ചതായി ചൈന ഡെയ്ലി റിപ്പോർട്ട് ചെയ്തു.