ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും വനിതാശിശു വികസന വകുപ്പിന്റെയും നേതൃത്വത്തിൽ അസാപുമായി സഹകരിച്ച് നടത്തുന്ന സൗജന്യ പരിശീലന പരിപാടിയിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി പ്ലസ് ടു കഴിഞ്ഞ പെൺകുട്ടികൾക്ക് ടാലി എസ്സെൻഷ്യൽ കോംപ്രഹെൻസീവ്, ഫിറ്റ്നസ് ട്രെയ്നർ കോഴ്സുകളും 12 മുതൽ 18 വയസ്സു വരെയുള്ള പെൺകുട്ടികൾക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കപ്പാസിറ്റി ബിൽഡിംഗ് എന്നീ കോഴ്സുകളുമാണ് പരിശീലിപ്പിക്കുന്നത്. ഓരോ കോഴ്സിലേയ്ക്കും ആദ്യം അപേക്ഷിക്കുന്ന 100 പേർക്ക് വീതമായിരിക്കും പ്രവേശനം നൽകുക. താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ മെയ് രണ്ടിനകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495-2370750.