കാസർഗോഡ്: വിവാഹ വാഗ്ദാനം നല്കി കൗമാരക്കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കാസര്‍ഗോഡ് രാജപുരം കോളിച്ചാല്‍ പതിനെട്ടാംമൈല്‍ സ്വദേശി റെനില്‍ വര്‍ഗീസ് എന്ന 39-കാരനെയാണ് പിടികൂടിയത്.
കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് ഇയാള്‍. ബസില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന 19കാരിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, വിവാഹവാഗ്ദാനം നല്കി വിവിധസ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനം ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയാണിയാൾ. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.