22കാ​ര​നെ കുത്തിക്കൊന്നു; പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അറസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ 22കാ​ര​നെ മൂ​ന്ന് പേ​ര്‍ ചേ​ര്‍​ന്ന് കു​ത്തി​ക്കൊ​ന്നു. സം​ഭ​വ​ത്തി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ടു​പേ​ര്‍ ഉ​ള്‍​പ്പ​ടെ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തെ​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ സാ​ക്കി​ര്‍ ന​ഗ​ര്‍ മേ​ഖ​ല​യി​ല്‍ വ​ച്ചാ​ണ് സംഭവം നടന്നത്. ഒ​രു പെ​ണ്‍​കു​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. കൊ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച ക​ത്തി പോ​ലീ​സ് ക​ണ്ടെ​ത്തി.

Leave a Reply

Your email address will not be published. Required fields are marked *