തിരൂർ: കേരളത്തിൽ പുതിയതായി സർവീസ് തുടങ്ങിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്. കല്ലേറിൽ പുറംഭാഗത്തെ ചില്ലിന് വിള്ളൽ സംഭവിച്ചു. തിരൂർ റെയിൽവേ സ്റ്റേഷൻ വിട്ട ശേഷമായിരുന്നു ആക്രമണം നടന്നിരിക്കുന്നത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ട്രെയിൻ. കല്ലേറ് നടത്തിയത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല. റെയിൽവേ സുരക്ഷാസേനയും കേരള പൊലീസും അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്.