ദാമൻ: ദാമനിലെ ഹത്തിയാവാൽ മേഖലയിലുള്ള പ്ലാസ്റ്റിക് ഉൽപന്ന നിർമാണ കമ്പനിയിൽ വൻ തീപിടിത്തം. തിങ്കളാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. റാവൽവാസിയ യാൺ ഡൈയിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മൂന്നു നിലകളിലും തീ പടർന്നു പിടിച്ചു. തീപിടിത്തത്തിൽ വൻ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. പതിനഞ്ചോളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.സംഭവത്തിൽ ആർക്കും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
You are Here
- Home
- ദാമനിൽ പ്ലാസ്റ്റിക് കമ്പനിയിൽ തീപിടിത്തം