ലഖ്‌നൗവിലെ ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടും. ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബാറ്റിംഗ് തിരഞ്ഞെടുത്തു.
കഴിഞ്ഞ മത്സരത്തിലെ വിജയത്തിലൂടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് എൽഎസ്ജി. മികച്ച പ്രകടനം നടത്തിയ ആത്മവിശ്വാസത്തിലാണ് അവർ ഇന്ന് ഇറങ്ങുന്നത്. അതേസമയം ആർസിബി കഴിഞ്ഞ മത്സരത്തിൽ തോറ്റിരുന്നു. അതിനാൽ ഇന്ന് വിജയിച്ച് വിജയ ട്രാക്കിലേക്ക് കയറാനാകും അവർ ശ്രമിക്കുന്നത്. നിലവിൽ അവർ ആറാം സ്ഥാനത്താണ്.