പടിഞ്ഞാറെക്കര നായര്‍തോട് ആരാധനയുള്ള കാവില്‍ അറവ് മാലിന്യം തള്ളിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. നായര്‍തോട് സ്വദേശി കൊല്ലരിക്കല്‍ വിജയനെയാണ് (67) തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആരാധന സ്ഥലത്ത് അറവ് മാലിന്യം തള്ളിയതിനെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ളതായി ഉന്നയിച്ച് സ്ഥലം ഉടമ തിരൂര്‍ പൊലീസില്‍ പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. തിരൂര്‍ സി.ഐ എം.ജെ ജിജോയുടെ നേതൃത്വത്തില്‍ എസ്.ഐ പ്രദീപ് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
You are Here
- Home
- കാവില്‍ അറവ് മാലിന്യം തള്ളിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍