ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ദലം കമാൻഡർ ഉൾപ്പെടെ മൂന്ന് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. പെരിമിലി ദലം കമാൻഡർ ബിറ്റ്ലു മാധവി, വാസു, ശ്രീകാന്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം മാനെ രാജാറാമിനും പെരിമിലി ഔട്ട്പോസ്റ്റിനും ഇടയിലുള്ള കെദ്മാറ വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തെരച്ചിലിനിടെ നക്സലുകൾ വെടിയുതിർക്കുകയും പോലീസ് തിരിച്ചടിക്കുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്നും പോലീസ് ആയുധങ്ങളും പിടിച്ചെടുത്തു.