മാഡ്രിഡ്: വടക്കുകിഴക്കൻ സ്പെയിനിലെ ഒരു വിമാനത്താവളത്തിനു സമീപം രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് നാല് യാത്രക്കാർ മരിച്ചു. ഞായറാഴ്ചയായിരുന്നു അപകടം സംഭവിച്ചത്.ബാഴ്സലോണയുടെ വടക്ക് മോയ വിമാനത്താവളത്തിനു സമീപമുള്ള വനപ്രദേശത്ത് ഒരു വിമാനത്തിന് തീപിടിച്ചതായി അഗ്നിശമന സേനാംഗങ്ങൾ കണ്ടെത്തുകയായിരുന്നു. വിമാനത്തിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.
ഏതാനും മണിക്കൂറുകൾക്ക് ശേഷം അഗ്നിശമന സേനാംഗങ്ങൾ രണ്ടാമത്തെ തകർന്ന വിമാനവുംകണ്ടെത്തി. ഇതിലും രണ്ട് മൃതദേഹങ്ങൾ ഉണ്ടായിരുന്നു. ആദ്യത്തേതിൽ നിന്ന് ഏകദേശം 300 മീറ്റർ ദൂരം മാറിയാണ് രണ്ടാമത്തെ വിമാനം കണ്ടെത്തിയത്.
രണ്ട് വിമാനങ്ങളും ആകാശത്ത് കൂട്ടിയിടിച്ചതാണെന്നാണ് നിഗമനം. അപകടത്തെക്കുറിച്ച് പോലീസും സിവിൽ ഏവിയേഷൻ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.