മീ​ന​ച്ചി​ലാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു

ഈ​രാ​റ്റു​പേ​ട്ട: മീ​ന​ച്ചി​ലാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. കാ​യം​കു​ളം പെ​രി​ങ്ങാ​ല സ​ൽ​മാ​ൻ മ​ൻ​സി​ൽ ഷാ​ജി​യു​ടെ മ​ക​ൻ സ​ൽ​മാ​നാ​ണ് (19) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്.

ക​ടു​വാ​മു​ഴി​യി​ലെ ബ​ന്ധു​വീ​ട്ടി​ലെ​ത്തി സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഈ​രാ​റ്റു​പേ​ട്ട-​പാ​ലാ റോ​ഡി​ൽ അ​രു​വി​ത്തു​റ കോ​ള​ജി​ന് സ​മീ​പ​ത്തെ മീ​ന​ച്ചി​ലാ​റ്റി​ലെ ക​ട​വി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്. ഈ​രാ​റ്റു​പേ​ട്ട ന​ട​ക്ക​ലി​ലെ വി​വാ​ഹ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു സ​ൽ​മാ​ൻ.

Leave a Reply

Your email address will not be published. Required fields are marked *