11കാരിയായ പെൺകുട്ടിയെ വിവാഹം ചെയ്ത 40 കാരൻ അറസ്റ്റിൽ

പാ​റ്റ്ന: ബി​ഹാ​റി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ചെ​യ്ത​യാ​ള്‍ അ​റ​സ്റ്റി​ല്‍. സി​വാ​ന്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം നടന്നത്. 11-കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ചെ​യ്ത മ​ഹേ​ന്ദ്ര പാ​ണ്ഡെ(40) ആ​ണ് പി​ടി​യി​ലാ​യ​ത്. കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി.

വാ​യ്പ വാ​ങ്ങി​യ തി​രി​ച്ച​ട​യ്ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ഹേ​ന്ദ്ര പാ​ണ്ഡെ ത​ന്‍റെ മ​ക​ളെ ബ​ല​മാ​യി വി​വാ​ഹം ചെ​യ്ത​താ​ണെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ ആ​രോ​പി​ച്ചു. എ​ന്നാ​ൽ, ത​ന്നി​ൽ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ ഒ​രു​ക്കി​യ കെ​ണി​യാ​ണെ​ന്ന് ഇ​തെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നുമാണ് മ​ഹേ​ന്ദ്ര പാ​ണ്ഡെയുടെ മറുപടി. പെ​ൺ​കു​ട്ടി​യു​ടെ​യും അ​മ്മ​യു​ടെ​യും സ​മ്മ​ത​ത്തോ​ടെ​യാ​ണ് താ​ൻ വി​വാ​ഹം ക​ഴി​ച്ച​ത്. ഇ​പ്പോ​ൾ പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ പ​ണ​ത്തി​നാ​യി എ​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്. അ​വ​ർ പ​ണം ആ​വ​ശ്യ​പ്പെ​ടാ​ൻ തു​ട​ങ്ങി. ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ണ​മി​ട​പാ​ടു​ക​ൾ ഒ​ന്നു​മില്ലെന്നും ചി​ല മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ മൈ​ർ​വ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പ്ര​തി മ​ഹേ​ന്ദ്ര​കു​മാ​റി​നെ പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

അ​തേ​സ‌​മ​യം, മ​ഹേ​ന്ദ്ര പാ​ണ്ഡെ​യെ അ​മ്മ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ക​യാ​ണെ​ന്ന് പെ​ൺ​കു​ട്ടി​യും പ​റ​യു​ന്നു. ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും അ​മ്മ​യു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. ഞ​ങ്ങ​ൾ​ക്ക് ഒ​രു​മി​ച്ച് ജീ​വി​ക്ക​ണം. ഇ​പ്പോ​ൾ ഞ​ങ്ങ​ളെ ര​ണ്ടു​പേ​രെ​യും അ​വ​ർ കു​ടു​ക്കു​ക​യാ​ണെ​ന്ന് പെ​ൺ​കു​ട്ടി പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *