തിരുവനന്തപുരം: റോഡിലെ കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിത്തിരിച്ച ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റവർ അര മണിക്കൂറോളം റോഡിൽ കിടക്കേണ്ടി വന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇന്നലെ രാത്രി മഞ്ചാടിമൂട് – അഴുർ റോഡിലായിരുന്നു അപകടം. റോഡിലെ കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിത്തിരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു ഉണ്ടായത്.
അപകടത്തിൽ പരുക്കേറ്റവര്‍ അര മണിയ്ക്കൂറോളം റോഡിൽ ചോരവാർന്ന് കിടന്നതിനേ തുടർന്ന് 108 ആംബുലൻസ് എത്തിയാണ് ഇരുവരെയും മെഡിക്കൽ കോളേജിൽ എത്തിച്ചത്. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെ ഈ കുഴിയിൽ വീണ് നിരവധി അപകടങ്ങളാണ് സംഭവിച്ചത് എന്ന് നാട്ടുകാർ പറയുന്നു.