തൃശൂർ പൂരം അങ്ങനെ അവസാനിച്ചു

 

തൃശൂർ : തൃശൂർ പൂരത്തിന്റെ മത്സരക്കുടമാറ്റം അങ്ങനെ അവസാനിച്ചു. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് നടത്തിയ കുടമാറ്റത്തിൽ ഓരോന്നും ഒന്നിനൊന്ന് മികച്ച് നില്കുകയുണ്ടായി. വർണാലങ്കാരങ്ങളും ദേവ രൂപങ്ങളും കുടകളിൽ നിറഞ്ഞു. പ്രത്യേക കുടകളിൽ ഏറ്റവും പ്രധാനം തിരുവമ്പാടിയുടെ തുറുപ്പുചീട്ടായിരുന്നു, മെസി, ലോകകിരീടം നേടിയ മെസിക്ക് ആശംസയുമായി തിരുവമ്പാടിയുടെ വേറിട്ട കുട ആനപ്പുറത്തുയർന്നതോടെ ജനസാഗരം ആർത്തുവിളിക്കുകയുണ്ടായി. മലയാളികളുടെ അഹങ്കാരമായ തൃശൂർ പൂരത്തിന് അലങ്കാരമായി മെസി കുടയും ഉയർന്നത് ആരാധാകരെ ആവേശത്തിലാക്കി. കുടമാറ്റം അവസാനിച്ചതോടെ ഇനി വെടിക്കെട്ടിനായുള്ള കാത്തിരിപ്പാണ്. ആകാശത്ത് വിരിയുന്ന വർണ്ണവിസ്മയങ്ങൾ കാണാൻ കാത്തിരിക്കുകയാണ് തേക്കിൻകാട് മൈതാനത്തെ ജനസാഗരം.

 

Leave a Reply

Your email address will not be published. Required fields are marked *