പരിസ്ഥിതി ദിനത്തിൽ മാതൃകയായി കയ്യടി വാങ്ങിയിരിക്കുകയാണ്, മധ്യപ്രദേശ് സ്വദേശി സോഹൻ ലാൽ ദ്വിവേദി. 2500 ഓളം ബോൺസായ് ചെടികൾക്കൊണ്ട് ടെറസിൽ ഒരു ചെറു വനം സൃഷ്ടിച്ചിരിക്കുകയാണ് സോഹൻ ലാൽ ദ്വിവേദി. അതിന് പ്രചോദനമായതോ ഏകദേശം 40 വർഷങ്ങൾക്ക് മുമ്പ്, മുംബൈയിൽ 250 ബോൺസായ് മരങ്ങൾ വളർത്തിയ ഒരു സ്ത്രീയെക്കുറിച്ച് പത്രത്തിൽ ലേഖനം വായിച്ചതും.
“ഞാൻ മധ്യപ്രദേശ് ഇലക്ട്രിസിറ്റി ബോർഡിൽ ജോലി ചെയ്തിരുന്നു, എന്റെ ശമ്പളവും ഈ പ്ലാന്റുകൾക്കായി ചെലവഴിച്ചു. മരങ്ങളിൽ നിന്നും പ്രകൃതിയിൽ നിന്നും അകലം പാലിക്കാൻ ആളുകൾ ആഗ്രഹിക്കുന്ന ഒരു സമയത്ത്, പച്ചപ്പ് നിറഞ്ഞ എന്റെ ടെറസിൽ ഞാൻ ധാരാളം സമയം ചെലവഴിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന വൈദ്യുതി ബോർഡിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് ദ്വിവേദി. സൗന്ദര്യാത്മക ഗുണങ്ങളാൽ പ്രശംസിക്കപ്പെടുന്ന ബോൺസായ് സസ്യങ്ങൾ പൂർണ്ണ വലുപ്പത്തിലുള്ള വൃക്ഷങ്ങളുടെ ചെറുപതിപ്പുകളാണ്. ആപ്പിൾ, ജാമുൻ, പിയർ, പുളി എന്നിവയിൽ നിന്ന് സോഹൻ ലാൽ ദ്വിവേദിക്ക് 40 വ്യത്യസ്ത തരം സസ്യങ്ങളുണ്ട്.