ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായ വ്യാജമദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സേനയില്‍ കൂട്ട സ്ഥലമാറ്റം.കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരേ സ്റ്റേഷനില്‍ ജോലിയില്‍ തുടരുന്ന 540 പേരെയാണ് സ്ഥലം മാറ്റിയത്.ജൂണ്‍ രണ്ടിന് നടന്ന റോഹര ഗ്രാമത്തിലുണ്ടായ മദ്യദുരന്തത്തില്‍ 52 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. അതില്‍ 35 പേരുടെ മരണം വ്യാജമദ്യം കഴിച്ചത് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
മദ്യ മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരെയും ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറെയും സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.;