തിങ്കളാഴ്ച മുതല്‍ അഞ്ച് തലങ്ങളിലായി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ മഹാരാഷ്ട്ര.പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെയുള്ള, 25 ശതമാനത്തില്‍ താഴെ മാത്രം ഓക്‌സിജന്‍ കിടക്കകള്‍ രോഗികള്‍ ഉപയോഗിക്കുന്ന ജില്ലകളെ പൂര്‍ണമായി നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കും. പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെയാണെങ്കിലും 25 മുതല്‍ 40 ശതമാനം വരെ ഓക്‌സിജന്‍ കിടക്കകള്‍ ഉപയോഗത്തിലുള്ള ജില്ലകളെയാണ് രണ്ടാമത്തെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
50% പേരെ ഉള്‍പ്പെടുത്തി വിവാഹങ്ങളും കൂടിച്ചേരലുകളും അനുവദിച്ചിട്ടുണ്ട്. ഓഫിസുകള്‍ക്കും തുറക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ മുംബൈ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കില്ല. അഞ്ച് മുതല്‍ 10 വരെ പോസിറ്റിവിറ്റി നിരക്കുള്ള 40-60 ശതമാനം ഓക്‌സിജന്‍ കിടക്കകള്‍ ഉപയോഗത്തിലുള്ള ജില്ലകള്‍ മൂന്നാം ഗ്രൂപ്പിലും കൊവിഡ് വ്യാപനം അതിലും രൂക്ഷമായ ജില്ലകള്‍ മറ്റ് രണ്ടു ഗ്രൂപ്പുകളിലുമാണു വരുന്നത്.