ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡുവിന്റെ ട്വിറ്റർ അക്കൗണ്ടിലെ നീല ബാഡ്ജ് നീക്കം ചെയ്ത് ട്വിറ്റർ. അക്കൗണ്ടുകളിലെ ആധികാരികതയും മറ്റുമനുസരിച്ചാണ് ട്വിറ്റർ ബ്ലൂ ടിക് വേരിഫിക്കേഷൻ നൽകുന്നത്.
അതേസമയം അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടായ ‘വൈസ് പ്രസിഡന്റ് ഓഫ് ഇന്ത്യ’ യിൽ നിന്ന് നീല ബാഡ്ജ് നീക്കം ചെയ്തിട്ടില്ല.ഉപരാഷ്ട്രപതിയുടെ അക്കൗണ്ടിൽ നിന്നും ബ്ലൂടിക് വേരിഫിക്കേഷൻ ഒഴിവാക്കിയത് സംബന്ധിച്ച് ട്വിറ്റർ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.